ഓണാശംസകള്‍ ...

Thursday, 8 September 2011


പ്രവാസിയുടെ ജീവിതത്തിലെ നഷ്ട്ടങ്ങളില്‍ ഒന്ന് കൂടി എഴുതിച്ചേര്‍ക്കാന്‍ ..വീണ്ടും ഒരു ഓണം ..
എന്റെ എല്ലാ കൂട്ടുകാര്‍ക്കും ആശംസകളോടെ- സ്നേഹപൂര്‍വ്വം അലീന

അമ്മ...

Sunday, 3 July 2011മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മനോന്ജ്ഞ പദം "അമ്മ' എന്നും ഏറ്റവും മനോഹരമായ സംബോധന "എന്റെ അമ്മേ.." എന്നുമാകുന്നു.പ്രതീക്ഷയും സ്നേഹവും നിറഞ്ഞ പദം ആണത്.  ഹ്രദയത്തിന്റെ  ആഴങ്ങളില്‍ നിന്ന് വരുന്ന ദയാമധുരമായ പദം...

അവള്‍ ദുഃഖത്തില്‍ നമ്മുടെ ആശ്വാസമാണ് ...ക്ലേശങ്ങളില്‍ നമ്മുടെ പ്രതീഷയാണ്‌ ;ബലഹീനതയില്‍ നമ്മുടെ ശക്തിയാണ്; അവള്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹാനുഭുതിയുടെയും മാപ്പിന്റെയും ഉറവിടമാണ്...
                                                                                                  
                                                               - ഖലീല്‍ ജിബ്രാന്‍ -(ഒടിഞ്ഞ ചിറകുകള്‍ )

വായന ഒരു ഭ്രാന്തായി മാറിയ കാലമുണ്ടായിരുന്നു..വായിച്ചു കൂട്ടിയ പുസ്തകങ്ങള്‍ക്ക് കണക്കില്ല...അന്നേയുള്ള ശീലമാണ് ഇഷ്ട്ടമായ വരികള്‍ എഴുതിവെക്കുക എന്ന്..അങ്ങനെ എഴുതിവെച്ച ചില വരികള്‍ ..

ഇപ്പൊ...

അമ്മയെന്ന വാത്സല്യം ഒന്നടുത്തരിയാന്‍ മനസ്സ് പിടയുന്ന പോലെ..പിടച്ചിലും ,വേദനകളും,പൊട്ടത്തരങ്ങളും എനിക്ക് പങ്കിടാന്‍ സ്വപ്നകൂടല്ലേ ഉള്ളു ...പേര് പോലെതന്നെ ഒരു  "സ്വപ്നകൂട്"

ഏകാന്തത

Monday, 27 June 2011

" ഏകാന്തതയ്ക്ക്  പട്ടുപോലെ മാര്‍ദവമുള്ള കൈകളുണ്ട്‌.എന്നാല്‍ ശക്തമായ വിരലുകള്‍ കൊണ്ട് അത്  ഹ്ര്ധയത്തെ മുറുക്കി പിടിക്കുന്നു..ദുഃഖംകൊണ്ട് വേദനിപ്പിക്കുന്നു.
ഏകാന്തത ദുഖത്തിന്റെ കൂട്ടുകാരനാണ്..ആത്മീയനന്ദത്തിന്റെ സഹചാരിയും.."

പെയ്തൊഴിയാതെ...

Sunday, 29 May 2011

ഇന്നെന്റെ മനസിലും കാരമേഘങ്ങലാണ്
അത് പെയ്യാനാവാതെ വിങ്ങി വിങ്ങി നില്‍കുകയാണ്‌..
പെയ്തു തുടങ്ങിയാല്‍ പേമാരിയായി മാറുമോ എന്ന  ഭയത്താല്‍ ..
................................................................................................
................................................................................................
................................................................................................

ഒരു കുളിര്തെന്നലിനെ എനിക്ക് കാത്ത്തിരിക്കാനില്ല..
ഒരു സൂര്യകിരണം വെളിച്ചം വിതരുമെന്നു പ്രതീഷിക്കാനും....
...............................................................................................
...............................................................................................

എന്റെ മനസ്സില്‍ തെളിയുന്നത് ഒരേ ഒരു ആശ്രയംമാണ്..
ഓരോ മനുഷ്യന്റെയും അവസാനത്തെ,അവസാനം ഇല്ലാത്ത അത്താണി..
"അമ്മ...!!!"
ആ മടിയിലോന്നു തല ചായ്ച്ചു കിടക്കാന്‍ ..
മുടിയിലൂടെ ഓടുന്ന വിരലിന്റെ വാത്സല്യം അറിയാന്‍...
എന്റെ മനസ്സ് കൊതികുകയാണ്..
അതിനിനിയും  കാലങ്ങളേറെ കാത്തിരിക്കണം എന്ന് തിരിച്ചറിയുമ്പോള്‍
വീണ്ടും പെയ്യാന്‍ വിതുബുന്നു ഞാന്‍...!!!

തിരിച്ചു വരവ്

Thursday, 26 May 2011

ജൂണ്‍ മാസം...
നാട്ടില്‍ ;
ആരവങ്ങളോടെ മഴത്തുള്ളികള്‍ പെയ്തു തിമിര്‍കുന്നുണ്ടാവണം..
പുതിയ കുടയും ബാഗും പുത്തന്‍ പുസ്തകങ്ങളുടെ  മണവുമായി കുട്ടികളും...
ഇതൊക്കെ ഈ മരുഭുമിയിലിരുന്നു ഭാവനയില്‍ കാണാനേ കഴിയു
ഇവിടെ exam ,revision ,reports ..അതിനിടയില്‍ മൂക്കുക്കുത്തി കിടക്കുകയാണ് ..
ജൂണ്‍ 16 നു സ്കൂള്‍ അടക്കും..പിന്നെ നീണ്ട 3 മാസതോളമുള്ള summer holidays
ആ ദിവസങ്ങള്‍ എന്നെ അതിലേറെ പേടിപ്പിക്കുന്നു..

ഇനി ബ്ലോഗും ഞാനും മാത്രമുള്ള ഒരു ലോകം...
അന്നെനിക്ക് പകര്‍ത്താന്‍ എന്റെ മനസ്സുണ്ട്..
അതില്‍ കടലിനെക്കാളും ചീറിയടിക്കുന്ന തിരമാലകളുണ്ട്..
വേദനയുടെ..നഷ്ട്ടങ്ങളുടെ..സ്വപ്നസാഫല്യത്തിന്റെ..നിരാശയുടെ..
എല്ലാം എനിക്കെഴുതണം ...

(അതിനു മുന്പ് മലയാളം എഴുതാന്‍ പഠിക്കണം.)

Popular Posts

 

Status