മോഹങ്ങള്‍ ..

Wednesday 23 March 2011

" സ്നേഹം സഹനത്തിന് വഴിമാറിയപ്പോള്‍ .....
   എന്റെ മോഹങ്ങള്‍ക്ക് മുഖം നഷ്ടമായി ...
   മോഹത്തിന്‍ നാമ്പുകള്‍  വാടാന്‍ തുടങ്ങിയപ്പോള്‍ ,
   ഞാനെന്റെ കിനാക്കളെ മറക്കാന്‍ ശ്രമിച്ചു ..
  
   മറവിതന്‍ കറുത്ത ചായം കൊണ്ട് ..
   ഞാന്‍ നിന്നെ മൂടാന്‍ ശ്രമിക്കുമ്പോള്‍ ...
   അറിയുന്നു ഞാന്‍-എന്‍ ആത്മാവിന്‍ വേദന...
   അറിയുന്നില്ലെന്നു നടിക്കുമ്പോഴും....!"

മകന്‍ മഹാത്മ്യം ..

Tuesday 22 March 2011

എന്റെ മോന് (4 വയസ്സ്) ;റൂമിലെ ബോറടി മാറ്റാനും മറ്റുകുട്ടികളുടെ കൂടെ ഇടപഴകാനും വേണ്ടിയാണു പ്ലേ സ്കൂളില്‍ വിട്ടത്. പോയി തുടങ്ങിയ കാലത്ത് ഇംഗ്ലീഷ് അവനു മനസിലാവുമായിരുന്നു,പക്ഷെ സംസാരിക്കാന്‍ അറിയുമായിരുന്നില്ല...

പിന്നെ പിന്നെ മുറി വാക്കുകള്‍ പറയാന്‍ തുടങ്ങി,അത് ഇംഗ്ലീഷ് ആണെന്നും വാക്കുകള്‍ ആണെന്നും ഞങ്ങള്‍ ഊഹിക്കുകയായിരുന്നു. വാക്കുകള്‍ പിന്നീട് sentence  കളിലേക്ക് വഴിമാറി...അത് പിന്നീടു ഇംഗ്ലീഷ് മാത്രമേ  പറയൂ  എന്ന അവസ്ഥയിലായി..

ഒരു ദിവസം chair ഇല്‍ ഇരുന്നു എന്തോ പണിയോപ്പികുകയാണ് ..അതിനിടയില്‍ പറയുന്നു...

oh my god ..i go fell down  ...

ഇത് സാമ്പിള്‍ വെടിക്കെട്ട്‌..ഇങ്ങനെ ഏത്ര ...

playing i 'm me here ..

i bathroom want go...

i eat kitchen u eat table..(i'll eat from kitchen)..

ഉമ്മീ  എന്ന് വിളിക്കുന്ന മോന്‍ പുറത്തിറങ്ങിയാല്‍ "mummy " എന്നും "പപ്പാ"  എന്നുമേ വിളിക്കു..

എത്ര വിലക്കിയാലും അജയ് അതാണ് വിളിക്കുക എന്ന വാദമാണ് പിന്നെ..

എവിടെപോയാലും അവന്റെ മുറി ഇംഗ്ലീഷ് ലെ സംസാരിക്കു..

അത് discourage  ചെയ്താലും അജയ് അങ്ങനെയാണത്രേ .

(അജയ് അവന്റെ പ്ലേ സ്കൂളിലെ ഫ്രണ്ട് ആണ്..)

ഒരു ദിവസം ബസില്‍ പുറത്തെവിടെയോ പോവാണ്..അപ്പൊ തുടങ്ങി സംസാരം..

എന്നും ഇംഗ്ലീഷ്-ഇല്‍ മാത്രം സംസാരിച്ച അവന്‍ അന്ന് മലയാളത്തില്‍ ഉറക്കെ back -ഇല്‍ ഇരിക്കുന്ന അവന്റെ ബാബയോട`ചോദിക്ക്യാണ്.. ബാബാ ...എന്താണ് ഇമ്മിന്റെ വയറ്റില്‍ കുഞ്ഞു ബേബി യുണ്ടാവാത്തെ??????????????

ബസ്‌ നിറയെ മലയാളികളും...ഉരുകിപോയെന്നു പറഞ്ഞാല്‍ മതിയല്ലോ..

ഇനിയുമുണ്ട് കഥകള്‍ ഏറെ.

സാഫല്യം....

Thursday 17 March 2011

ഒരുപാടു കാലത്തെ സ്വപ്നസാഫല്യം...

നിറഞ്ഞുതുളുമ്പുകയാണു എന്റെ മനസ്സ്‌....

ബ്ലോഗുകൾ വായിച്ചു തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ മൊട്ടിട്ട മോഹം...

സഹായം ചോദിക്കാൻ ആരുമുണ്ടായിരുന്നില്ല...

പ്രോൽസാഹിപ്പിക്കാനും....

അനേഷ്വണമായിരുന്നു  പിന്നീട്‌..

അങ്ങനെ "ആദ്യാക്ഷരി" കണ്ടെത്തി..

കടപ്പാട്‌ മറക്കില്ല...ഒരിക്കലും...
ഇത്രയും കാലം വായിച്ചേ പരിചയമുള്ളു..ആദ്യമായി എഴുതാൻ ശ്രമിക്കുകയാണു..

കൂടെയുണ്ടാവും എന്നു പ്രതീക്ഷിക്കുന്നു...തെറ്റുകൾ തിരുത്താനും..കൈപിടിച്ചു നടത്താനും...
 

Popular Posts

 

Labels

Status