നിനക്കായ്‌...

Thursday 28 April 2011

നിന്റെ മനസിലൊരീണമാവാൻ,
ഞാൻ എത്ര കൊതിയാർന്നു കാത്തിരിപ്പൂ..
നിനത്മഹാരത്തിൽ പുഷ്പ്പമാവാൻ
ഞാനെത്ര നാളായി തപസ്സിരിപ്പൂ
               
                എത്രെയെത്രയായി കാണാതെയെന്നുള്ളിൽ               
                 അത്രമാത്രം സ്നെഹമായി നീ നിറയുന്നു
                ഈ നറുനിലാവതു ചൊല്ലിയില്ലേ?
                ഈ കാറ്റും നിന്നൊടൊന്നും ഓതിയില്ലേ?
ഒരു ചിത്രഷലഭമായി മാറാൻ കഴിഞ്ഞെങ്കിൽ
നിന്നിലെ മധുരങ്ങ്‌ള്‍ തേടിയെത്താം
ഒരു കൊച്ചുനക്ഷത്രമാവാൻ കഴിഞ്ഞെങ്കിൽ
കൺകുളിർക്കെ നിന്നെ നോക്കിനിൽക്കാം
ആരൂരുമറിയാതെ എൻ ഹൃദയം
നിനക്കായി മാത്രം നൽകീടാം ഞാൻ...
              
               വേഴാമ്പലായി ഞാൻ കാത്തിരിക്കാം;
               മഴയായി നീ പെയ്യുമെങ്കിൽ...
               സ്വപ്നങ്ങളെല്ലാം തളിർക്കുമെങ്കിൽ..
               എന്നരികിൽ  നീ അണയുമെങ്കിൽ..!!

10 അഭിപ്രായങ്ങള്‍:

അലീന said...

ഒരുപാടു വർഷങ്ങൾക്കു മുൻപു എവിടെയോ കുറിച്ചിട്ട ചില വരികൾ..കുറവുകൾ ധാരാളം...ക്ഷമിക്കുമല്ലോ...

Manoraj said...

എഴുതുക. ആശംസകള്‍. ഒപ്പം ബൂലോകത്തേക്ക് സ്വാഗതവും

ചെറുത്* said...

ഗവിത അല്ല, ധൈര്യമായി തന്നെ പറയാം കവിത എന്ന്
ലളിതമായ വരികളും. മനോഹരമായി.

അക്ഷരതെറ്റുകള്‍ ചൂണ്ടി കാണിക്കുന്നത് പലര്‍ക്കും ഇഷ്ടപെടാറില്ല. എങ്കിലും ചെറുത് അതൊന്ന് ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ ചില വാക്കുകളുടെ അവസാനിപ്പിക്കല്‍ ഒഴുക്കിനൊരു തടസ്സം പോലെ തോന്നി. ശ്രദ്ധിച്ച് ചൊല്ലിനോക്കിയാല്‍ മനസ്സിലാകുമെന്ന് കരുതുന്നു

വീണ്ടും കാണാം. ആശംസകള്‍!

അലീന said...

കമന്റ്‌ കണ്ടപ്പോൾ സത്യത്തിൽ സന്തോഷമായി ട്ടോ.ഇനിയും വരണം..തെറ്റുകൾ കാണിക്കണം..വരികൾ നന്നാക്കാൻ ശ്രമിക്കാം..

advices ഇനിയും സ്വീകരിക്കുന്നതാനു..
സ്നെഹപൂർവ്വം...അലീന

Satheesh Haripad said...

ലളിത സുന്ദരമായ വരികൾ. വായിച്ചു കഴിഞ്ഞപ്പോൾ ഒരു നല്ല ലളിതഗാനം കേട്ട പ്രതീതി. ഇനിയും എഴുതുക.
ആശംസകൾ.

satheeshharipad.blogspot.com

anju minesh said...

ഇനിയും എഴുതൂ..വായിക്കാന്‍ ഇടയ്ക്കു വരാം ...നല്ല കവിത

ponmalakkaran | പൊന്മളക്കാരന്‍ said...

നിൻ മനസ്സിലൊരീണമാകാൻ,
ഞാനെത്ര കൊതിയാർന്നു കാത്തിരിപ്പൂ..
നിന്നാത്മഹാരത്തിൽ പുഷ്പമാകാൻ
ഞാനെത്ര നാളായ് തപസ്സിരിപ്പൂ

എത്രയോ കാലമായ് കാണാതെയെന്നുള്ളിൽ
അത്രയോ സ്നേഹമായ് നിറയുന്നു നീ എന്നും
ഈ നറുനിലാവതു ചൊല്ലിയില്ലേ?
ഈ കാറ്റു നിന്നോടിതൊന്നുമോതിയില്ലേ?

ഒരു ചിത്രശലഭമായ് മാറാൻ കഴിഞ്ഞെങ്കിൽ
നിന്നിലെ മധു തേടി എത്തിടാം ഞാൻ
ഒരു കൊച്ചുനക്ഷത്രമാകാൻ കഴിഞ്ഞാൽ
കൺകുളിരെ നിന്നെ ഞാൻ നോക്കിനിൽക്കാം
ആരോരുമറിയാതെ എൻ ഹൃദയം
നിനക്കായി മാത്രം നൽകീടാം ഞാൻ...

വേഴാമ്പലായി ഞാൻ കാത്തിരിക്കാം;
എന്നിൽ നീ മഴയായ് പെയ്യുമെങ്കിൽ...
സ്വപ്നങ്ങളെല്ലാം തളിർക്കുമെന്നിൽ..
എന്നരികിൽ നീ അണയുമെങ്കിൽ..!!

ponmalakkaran | പൊന്മളക്കാരന്‍ said...

അലീന അക്ഷരത്തെറ്റുകൾ ധാരാളം ഉണ്ട് അത് കവിതയുടെ ഭംഗിയും ഒഴുക്കും നാശമാക്കുന്നു.

(ഒരുപാടു വർഷങ്ങൾക്കു മുൻപു എവിടെയോ കുറിച്ചിട്ട ചില വരികളല്ലേ.....
തിരിച്ചെടുക്കുമ്പോൾ ഒന്നു കഴുകിതുടച്ചു വെടിപ്പാക്കിയിട്ടു പോസ്റ്റു ചെയ്താൽ പോരേ...)

ലളിതമായ വരികൾ നന്നായിട്ടുണ്ട്.

അഭിനന്ദനങ്ങൾ.

മുകളിലത്തെ പോസ്റ്റിൽ കണ്ടതൊക്കെ തിരുത്തിയിട്ടുണ്ട്. താങ്കളുടെ പോസ്റ്റുമായി ഒത്തുനോക്കി എന്റെ പോസ്റ്റ് ഡെലിറ്റ് ചെയ്യുക

അലീന said...

@ponmalakkaran..


എന്റെ വരികള്‍ ഇത്രയും ഒഴുക്കോടെ എഴുതാനാവുമായിരുന്നോ..???
ഈ തിരുത്തലിനു ഒരായിരം നന്ദി..
ഈ പ്രോത്സാഹനത്തിനും..
തിരുത്തിയ കവിത(ഇപ്പോഴാണ്‌ കവിത ആയതു) ഡിലീറ്റ് ചെയ്യുന്നില്ല..
അതങ്ങിനെ കിടക്കട്ടെ..എനിക്കൊരു അഗീകാരമായിട്ടു..
ഇനിയും കൂടെയുണ്ടാവും എന്ന് പ്രതീഷിക്കുന്നു...
കൈപിടിച്ച് നടത്താന്‍..തെറ്റുകള്‍ ചൂണ്ടികാണിക്കാന്‍..

സ്നേഹപൂര്‍വ്വം..
അലീന

അലീന said...

താങ്ക്‌ യു സതീഷ്‌..

ഇനിയും അഭിപ്രായങ്ങൾ പ്പ്രതീഷിക്കുന്നു..

സ്നെഹപൂർവ്വം-അലീന

Post a Comment

വിമര്‍ശനമോ പ്രോത്സാഹനമോ എന്തെങ്കിലും തന്നിട്ട് പോകൂന്നേ; പുണ്യം കിട്ടും :)

Popular Posts

 

Labels

Status