തിരിച്ചു വരവ്

Thursday 26 May 2011

ജൂണ്‍ മാസം...
നാട്ടില്‍ ;
ആരവങ്ങളോടെ മഴത്തുള്ളികള്‍ പെയ്തു തിമിര്‍കുന്നുണ്ടാവണം..
പുതിയ കുടയും ബാഗും പുത്തന്‍ പുസ്തകങ്ങളുടെ  മണവുമായി കുട്ടികളും...
ഇതൊക്കെ ഈ മരുഭുമിയിലിരുന്നു ഭാവനയില്‍ കാണാനേ കഴിയു
ഇവിടെ exam ,revision ,reports ..അതിനിടയില്‍ മൂക്കുക്കുത്തി കിടക്കുകയാണ് ..
ജൂണ്‍ 16 നു സ്കൂള്‍ അടക്കും..പിന്നെ നീണ്ട 3 മാസതോളമുള്ള summer holidays
ആ ദിവസങ്ങള്‍ എന്നെ അതിലേറെ പേടിപ്പിക്കുന്നു..

ഇനി ബ്ലോഗും ഞാനും മാത്രമുള്ള ഒരു ലോകം...
അന്നെനിക്ക് പകര്‍ത്താന്‍ എന്റെ മനസ്സുണ്ട്..
അതില്‍ കടലിനെക്കാളും ചീറിയടിക്കുന്ന തിരമാലകളുണ്ട്..
വേദനയുടെ..നഷ്ട്ടങ്ങളുടെ..സ്വപ്നസാഫല്യത്തിന്റെ..നിരാശയുടെ..
എല്ലാം എനിക്കെഴുതണം ...

(അതിനു മുന്പ് മലയാളം എഴുതാന്‍ പഠിക്കണം.)

8 അഭിപ്രായങ്ങള്‍:

ചെറുത്* said...

വേദനയുടെ..നഷ്ട്ടങ്ങളുടെ..സ്വപ്നസാഫല്യത്തിന്റെ..നിരാശയുടെ..
എല്ലാം മനോഹരമായി ‘എനിക്കെ’ഴുതാന്‍ കഴിയട്ടെ.
ഈ മലയാളത്തിനൊരു പ്രശ്നോം ഇല്ല. തെറ്റുകള്‍ ആരെങ്കിലും ചൂണ്ടികാണിച്ചാലത് അംഗീകരിക്കാനുള്ള മനസ്സുണ്ടേല്‍ ധൈര്യമായി തുടങ്ങിക്കോ.
ചെറുതിന്‍‍റെ വലിയ ആശംസകള്‍!

അലീന said...

ചെറുതേ......

കമന്റ്സ്-നു നമ്മളെ എത്രത്തോളം പ്രോത്സാഹിപ്പികനാവും എന്ന് ഞാന്‍ തിരിച്ചറിയുന്നു...നന്ദി...
ഞാന്‍ എഴുതി തുടങ്ങിയാല്‍ ബാക്കിയുള്ളവരുടെ ബ്ലോഗന്റെ കാര്യം തീരുമാനമാവുമോ ,അതോ എന്റെ ബ്ലോഗ്‌ ന്റെ കാര്യം തീരുമാനമാവുമോ..കാത്തിരിന്നു കാണാം അല്ലെ..

സസ്നേഹം-അലീന

Typist | എഴുത്തുകാരി said...

വരൂ ഉഷാറായിട്ട്. മനസ്സിന്റെ വിങ്ങലുകളും ആഹ്ലാദവും ആകുലതകളുമെല്ലാം കുറിച്ചിടാമിവിടെ.

ചെറുത്* said...

ഹ്ഹ്ഹ്ഹ് ഒരു തീരുമാനോം ആവില്ല. എഴുത്ത് മാത്രമായി ഒരു സൈഡിലിരിക്കാതെ പതുക്കെ വായനേം നടക്കട്ടെ. അഭിപ്രായങ്ങള്‍ എഴുതാന്‍ പ്രോത്സാഹനം ആകുന്നെങ്കില്‍ ആ പ്രോത്സാഹനം മറ്റുള്ളവര്‍ക്കും കൊടുക്കാന്‍ മറക്കാതിരുന്നാല്‍ മതി.
താഴെ ഞാന്‍ രണ്ട് ലിങ്കുകള്‍ ഇടാം. വായിക്കാനല്ല. വെറുതേ നോക്കാന്‍.

http://swapname.blogspot.com/
http://suma-orkut.blogspot.com/

രണ്ടും ഒരാളുടെ തന്നെ. 2008 മുതല്‍ ആള് കവിതകള്‍ എഴുതുന്നത് കണ്ടു. ആരും പ്രോത്സാഹിപ്പിക്കാന്‍ ചെന്നിട്ടൊന്നുമല്ല. ആളെഴുതുന്നു. അത് പോസ്റ്റുന്നു. ഇഷ്ടമുള്ളവര്‍ക്ക് വായിക്കാം, അഥവാ വായിച്ചില്ലെങ്കിലും ഒരു പ്രശ്നോമില്ല. അത് സ്വയം ഒരു സംതൃപ്തിക്ക് വേണ്ടി എഴുതുന്നു. അത്രേള്ളൂ

അലീന said...

@ചെറുത്‌...
ഞാന്‍ ആ link-ഇല്‍ പോയിനോക്കി കേട്ടോ..
നല്ല വരികള്‍ ..
വായനയിലൂടെയാണ് ബ്ലോഗും ബ്ലോഗേഴ്സ് നെയും ഒക്കെ പരിജയപെടുന്നത്..
അങ്ങനെയാണ് ഈ ലോകത്ത് എത്തിച്ചേര്‍ന്നത്..
ഇന്നും ഒരുദിവസം പുതിയ 3 -4 ബ്ലോഗ്സ് വായിക്കാനും അവരോട്‌ എന്റെ അഭിപ്രായം പറയാനും ശ്രമിക്കാറുണ്ട്..
ഇനിയും കൂടുതല്‍ വായിക്കാം..

സ്നേഹപൂര്‍വ്വം-അലീന

@എഴുത്തുകാരി..
താങ്ക്സ് ട്ടോ

ponmalakkaran | പൊന്മളക്കാരന്‍ said...

(അതിനു മുന്പ് മലയാളം എഴുതാന്‍ പഠിക്കണം.)

വേണ്ട, എഴുതാൻ നന്നായി അറിയാം.
പോസ്റ്റ് ചെയ്യുന്നതിനുമുൻപായി രണ്ടുപ്രാവശ്യം വായിച്ചു നോക്കിയാൽ മതി.
അക്ഷരത്തെറ്റുകൾ തിരുത്തുമല്ലോ.....

ധാരാളം എഴുതാൻ കഴിയട്ടെ. ആശംസകൾ..

ponmalakkaran | പൊന്മളക്കാരന്‍ said...

ജാലകത്തിൽ ലിസ്റ്റു ചെയ്യുക,അതുപോലെ ലേബൽ ചേർക്കുക.

അലീന said...

@പൊന്മളക്കാരന്‍

ജാലകത്തില്‍ എങ്ങനെയാ ആഡ് ചെയ്യുക എന്നറീല..
ഞാന്‍ നോക്കട്ടെ ;
പിന്നെ അക്ഷരതെറ്റുകള്‍ അന്ന് പറഞ്ഞത് -
എഴുത്തിലെ തെറ്റുകളാണോ ,അതോ മലയാളം അക്ഷരങ്ങളുടെ തെറ്റാണോ?
(രണ്ടിലും thettayatukondu എനിക്ക് അറിയുന്നില്ല )
രണ്ടും ഒന്ന് പറഞ്ഞു തരാമോ?
ഇന്നലെ ഇനി ശ്രദ്ധിക്കാനാവൂ..

പ്രതീഷയോടെ -അലീന

Post a Comment

വിമര്‍ശനമോ പ്രോത്സാഹനമോ എന്തെങ്കിലും തന്നിട്ട് പോകൂന്നേ; പുണ്യം കിട്ടും :)

Popular Posts

 

Labels

Status