അമ്മ...

Sunday 3 July 2011



മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മനോന്ജ്ഞ പദം "അമ്മ' എന്നും ഏറ്റവും മനോഹരമായ സംബോധന "എന്റെ അമ്മേ.." എന്നുമാകുന്നു.പ്രതീക്ഷയും സ്നേഹവും നിറഞ്ഞ പദം ആണത്.  ഹ്രദയത്തിന്റെ  ആഴങ്ങളില്‍ നിന്ന് വരുന്ന ദയാമധുരമായ പദം...

അവള്‍ ദുഃഖത്തില്‍ നമ്മുടെ ആശ്വാസമാണ് ...ക്ലേശങ്ങളില്‍ നമ്മുടെ പ്രതീഷയാണ്‌ ;ബലഹീനതയില്‍ നമ്മുടെ ശക്തിയാണ്; അവള്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹാനുഭുതിയുടെയും മാപ്പിന്റെയും ഉറവിടമാണ്...
                                                                                                  
                                                               - ഖലീല്‍ ജിബ്രാന്‍ -(ഒടിഞ്ഞ ചിറകുകള്‍ )

വായന ഒരു ഭ്രാന്തായി മാറിയ കാലമുണ്ടായിരുന്നു..വായിച്ചു കൂട്ടിയ പുസ്തകങ്ങള്‍ക്ക് കണക്കില്ല...അന്നേയുള്ള ശീലമാണ് ഇഷ്ട്ടമായ വരികള്‍ എഴുതിവെക്കുക എന്ന്..അങ്ങനെ എഴുതിവെച്ച ചില വരികള്‍ ..

ഇപ്പൊ...

അമ്മയെന്ന വാത്സല്യം ഒന്നടുത്തരിയാന്‍ മനസ്സ് പിടയുന്ന പോലെ..പിടച്ചിലും ,വേദനകളും,പൊട്ടത്തരങ്ങളും എനിക്ക് പങ്കിടാന്‍ സ്വപ്നകൂടല്ലേ ഉള്ളു ...പേര് പോലെതന്നെ ഒരു  "സ്വപ്നകൂട്"

23 അഭിപ്രായങ്ങള്‍:

ചെറുത്* said...

"എന്റെ അമ്മേ.."
ഖലീലങ്കിള് പറഞ്ഞ ദയാമധുരമായ പദമായിട്ടല്ല, മറിച്ച് ആശ്ചര്യം കലര്‍ന്ന പദമായിട്ട് ചെറുത് ഉപയോഗിച്ചെന്നേള്ളൂ. ;)

വായന ഒരു ഭ്രാന്തായി മാറിയ കാലമുണ്ടായിരുന്നു.. ചെറുതിനും. അതിനുള്ള അവസരവും. പക്ഷേ അന്നൊക്കെ അപസര്‍പ്പക നോവലുകളും, സയന്‍സ് ഫിക്ഷനുമൊക്കെയായിരുന്നു ഇഷ്ടവിഷയം. പിന്നെ മലയാളികളുടെ പ്രിയ എഴുത്തുകാരെയുമൊക്കെ പരിചയപെട്ട് വന്നപ്പോഴേക്കും പുസ്തകലോകം അന്ന്യമായി. അതാകും ജിബ്രുസാറിനെയൊന്നും വല്യ പരിചയം പോര. ഇങ്ങനെ ചില വാചകങ്ങള്‍ ചില പോസ്റ്റുകളില്‍ നിന്ന് കിട്ടുമ്പൊ നഷ്ടബോധം തോന്നും.

ആ.......അപ്പൊ പറഞ്ഞ് വന്നത്. സ്വപ്നകൂടിന്‍‌റെ പേര് അന്വര്‍ത്ഥമാക്കുന്ന വിധത്തിലുള്ള പോസ്റ്റുകള്‍ ഇനിയും വന്നില്ലെന്ന് തോന്നുന്നു.
ആഗ്രഹങ്ങള്‍ സഫലമാകട്ടെ
ആശംസകള്‍, പ്രാര്‍ത്ഥനകള്‍!

അലീന said...

അയ്യോ ...!!! നമ്മള്‍ അത്ര selected പുസ്തകവായനക്കാരി അല്ലാട്ടോ,കയ്യില്‍ കിട്ടിയതെന്തും വായിക്കുക എന്നേയുള്ളു...
എനിക്ക് വായനക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഇല്ലായിരുന്നു..പിന്നേ സ്വപ്നകൂട് ഒരു പൊട്ടത്തിന്റെ യാണ് ട്ടോ..
ഈ കൂട്ടില്‍ നിന്നും കൂടുതല്‍ പ്രതീഷിച്ച ചെറുതല്ലേ "നിരപരാധി"????-സ്നേഹപൂര്‍വ്വം- അലീന

അലീന said...

@cheruthu..
y i can't post any comments n ur blog? i tried so many times.. whts wrong? plz let me know..waitng -aleena

ചെറുത്* said...

പഴയ ഒരു ബ്ലോഗില്‍ അഭിപ്രായം ഇട്ടിട്ടുണ്ടല്ലോ. അന്നില്ലാത്ത എന്ത് പ്രശ്നാ ഇന്ന്?? ഐ ഡി സൈന്‍ ഇന്‍ ചെയ്തിട്ടുണ്ടാകില്ലായിരിക്കും. ചെക്ക് ചെയ്ത് നോക്കിക്കേ.

jayanEvoor said...

“റീഡിംഗ് ഈസ് ദ ഫുഡ് ഫോർ ദ സോൾ” എന്നല്ലേ..

കൂടുതൽ വായിക്കൂ.
വായനയിൽ നിന്നു പ്രചോദനം കൊണ്ട് എഴുതൂ.
ആശംസകൾ!

Typist | എഴുത്തുകാരി said...

അമ്മ - ഇതിനേക്കാള്‍ മനോഹരമായ ഒരു പദമില്ല, തീര്‍ച്ച.

അലീന said...

@എഴുത്തുകാരി..
ഇനിയും സ്വപ്നകൂട്ടില്‍ പ്രതീഷിക്കുന്നു-സസ്നേഹം അലീന

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എന്റെ അമ്മേ...

ഫൈസല്‍ ബാബു said...

വായിച്ചാലും വളരും വായിചില്ലേലും വളരും
വായിച്ചു വളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും
.......കുഞ്ഞുണ്ണി മാഷ്‌ ....

ആശംസകള്‍ .

K@nn(())raan*خلي ولي said...

കൊള്ളാം.

'കല്ലിവല്ലി'യില്‍ വന്നു 'കുഷ്മാണ്ടിത്തള്ള; വായിക്കൂ. അതില്‍ അമ്മയുണ്ട്..!

**

Anil cheleri kumaran said...

മനോജ്ഞ,
ഹൃദയം.
എന്ന് തിരുത്തിയെഴുതു. പോസ്റ്റ് നന്നായി.

അലീന said...

കുമാരേട്ടാ...അഭിപ്രായത്തിനു നന്ദിണ്ട് ട്ടൊ..അതു തിരുത്തി എഴുതാം,ഇപ്പൊ മലയാളം കുറച്ചൂടി നന്നാക്കാൻ ശ്രമിക്കുന്നുണ്ട്..
ഇനിയും സ്വപ്നക്കൂട്ടിൽ പ്രതീക്ഷിക്കുന്നു...

(കൊലുസ്) said...

'അമ്മയെ' ഇഷ്ട്ടായി.
ഈ പോസ്റ്റിന്റെ കാര്യാ പറഞ്ഞത് കേട്ടോ.

ഫാരി സുല്‍ത്താന said...

അവള്‍ ദുഃഖത്തില്‍ നമ്മുടെ ആശ്വാസമാണ് ...ക്ലേശങ്ങളില്‍ നമ്മുടെ പ്രതീഷയാണ്‌ ;ബലഹീനതയില്‍ നമ്മുടെ ശക്തിയാണ്; അവള്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹാനുഭുതിയുടെയും മാപ്പിന്റെയും ഉറവിടമാണ്...

- ഖലീല്‍ ജിബ്രാന്‍ -(ഒടിഞ്ഞ ചിറകുകള്‍

Najeeba said...

ഞാനും ഇഷ്ടപെട്ടുപോയ വരികള്‍...വീണ്ടും ഇവിടെ കണ്ടപ്പോള്‍ ഖലീല്‍ ജിബ്രാന്‍ ഒക്കെ വായിച്ചിരുന്ന ഒരു കാലം ഓര്‍മവന്നു. ഇന്നതോന്നും ഇല്ല, കാരണം ഞാനും ഒരു അമ്മയായി. ഇപ്പോള്‍ ആശ്വാസമാകാനും പ്രതീഷയാകാനും ശക്തിയാകാനും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹാനുഭുതിയുടെയും മാപ്പിന്റെയും ഉറവിടമാകാനും തന്നെ സമയം തികയുന്നില്ല. :(

(saBEen* കാവതിയോടന്‍) said...

ഒരു പുണ്ണ്യത്തിനായ് ഞാനും തരാം രണ്ടു വാക്ക്.

വെറും സ്വപ്ന ക്കൂട് മാത്രല്ല സ്വപ്നക്കൂട് പോലൊരു ഹൃദയവും ഇല്ലേ ?

keraladasanunni said...

" മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മനോന്ജ്ഞ പദം "അമ്മ' എന്നും ഏറ്റവും മനോഹരമായ സംബോധന "എന്റെ അമ്മേ.." എന്നുമാകുന്നു ".

എത്ര ശരി. പോസ്റ്റ് ഇഷ്ടമായി.

John Samuel kadammanitta (Liju Vekal) said...

http://ithirivettam.blogspot.com/2008/06/blog-post.html

dilshad raihan said...

i love my amma

njan vayichittund
ghaleel jibrande pravajakanilo odijja chirakilo matto

iniyum ezhudooto

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അമ്മക്ക് തുല്യം അമ്മ മാത്രം

പഞ്ചാരകുട്ടന്‍ -malarvadiclub said...

അയ്യോ അമ്മെ.....

drkaladharantp said...

"കുഞ്ഞുകൈത്തലം കവിളില്‍ ചേര്‍ത്തമ്മ
നെറ്റിയില്‍ തേന്‍മുദ്രചാര്‍ത്തി വിളിച്ചതും
പൊന്നുതൊട്ടു നാവിലെഴുതിയ നേരുകള്‍
എന്നുമെന്നും കാത്തുരക്ഷിച്ചതും
വെള്ളിടിവെട്ടിപ്പിടിയുമോര്‍മകള്‍
ഉള്‍ച്ചിതയില്‍ ത്രികാലങ്ങള്‍ കത്തുന്നു"
-kadalsandhya blogspot com

മൻസൂർ അബ്ദു ചെറുവാടി said...

ഖലീല്‍ ജിബ്രാനെ വായിച്ചാല്‍ മതിയാവില്ല.
വായന തുടരുക , എഴുത്തും.
ആശംസകള്‍

Post a Comment

വിമര്‍ശനമോ പ്രോത്സാഹനമോ എന്തെങ്കിലും തന്നിട്ട് പോകൂന്നേ; പുണ്യം കിട്ടും :)

Popular Posts

 

Labels

Status