മകന്‍ മഹാത്മ്യം ..

Tuesday 22 March 2011

എന്റെ മോന് (4 വയസ്സ്) ;റൂമിലെ ബോറടി മാറ്റാനും മറ്റുകുട്ടികളുടെ കൂടെ ഇടപഴകാനും വേണ്ടിയാണു പ്ലേ സ്കൂളില്‍ വിട്ടത്. പോയി തുടങ്ങിയ കാലത്ത് ഇംഗ്ലീഷ് അവനു മനസിലാവുമായിരുന്നു,പക്ഷെ സംസാരിക്കാന്‍ അറിയുമായിരുന്നില്ല...

പിന്നെ പിന്നെ മുറി വാക്കുകള്‍ പറയാന്‍ തുടങ്ങി,അത് ഇംഗ്ലീഷ് ആണെന്നും വാക്കുകള്‍ ആണെന്നും ഞങ്ങള്‍ ഊഹിക്കുകയായിരുന്നു. വാക്കുകള്‍ പിന്നീട് sentence  കളിലേക്ക് വഴിമാറി...അത് പിന്നീടു ഇംഗ്ലീഷ് മാത്രമേ  പറയൂ  എന്ന അവസ്ഥയിലായി..

ഒരു ദിവസം chair ഇല്‍ ഇരുന്നു എന്തോ പണിയോപ്പികുകയാണ് ..അതിനിടയില്‍ പറയുന്നു...

oh my god ..i go fell down  ...

ഇത് സാമ്പിള്‍ വെടിക്കെട്ട്‌..ഇങ്ങനെ ഏത്ര ...

playing i 'm me here ..

i bathroom want go...

i eat kitchen u eat table..(i'll eat from kitchen)..

ഉമ്മീ  എന്ന് വിളിക്കുന്ന മോന്‍ പുറത്തിറങ്ങിയാല്‍ "mummy " എന്നും "പപ്പാ"  എന്നുമേ വിളിക്കു..

എത്ര വിലക്കിയാലും അജയ് അതാണ് വിളിക്കുക എന്ന വാദമാണ് പിന്നെ..

എവിടെപോയാലും അവന്റെ മുറി ഇംഗ്ലീഷ് ലെ സംസാരിക്കു..

അത് discourage  ചെയ്താലും അജയ് അങ്ങനെയാണത്രേ .

(അജയ് അവന്റെ പ്ലേ സ്കൂളിലെ ഫ്രണ്ട് ആണ്..)

ഒരു ദിവസം ബസില്‍ പുറത്തെവിടെയോ പോവാണ്..അപ്പൊ തുടങ്ങി സംസാരം..

എന്നും ഇംഗ്ലീഷ്-ഇല്‍ മാത്രം സംസാരിച്ച അവന്‍ അന്ന് മലയാളത്തില്‍ ഉറക്കെ back -ഇല്‍ ഇരിക്കുന്ന അവന്റെ ബാബയോട`ചോദിക്ക്യാണ്.. ബാബാ ...എന്താണ് ഇമ്മിന്റെ വയറ്റില്‍ കുഞ്ഞു ബേബി യുണ്ടാവാത്തെ??????????????

ബസ്‌ നിറയെ മലയാളികളും...ഉരുകിപോയെന്നു പറഞ്ഞാല്‍ മതിയല്ലോ..

ഇനിയുമുണ്ട് കഥകള്‍ ഏറെ.

3 അഭിപ്രായങ്ങള്‍:

Villagemaan/വില്ലേജ്മാന്‍ said...

പിള്ള മനസ്സില്‍ കള്ളം ഇല്ലല്ലോ എന്ന് ഞാന്‍ പറയും !

ശ്രീ said...

നിഷ്കളങ്കത സത്യത്തില്‍ കുഞ്ഞുങ്ങള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണല്ലോ

sulekha said...

തില്‍ എന്താണ് ഉരുകാനുള്ളത്? നിഷ്കളങ്കമായ ബാല്യത്തിനു ചോദ്യങ്ങളില്ലാത്ത ജീവിതം പറ്റില്ല.ഉത്ടരം പറയാമായിരുന്നു.അവനു മനസിലാകുന്ന രീതിയില്‍.പിന്നെ ഇംഗ്ലീഷ് അത് ഒരു ഭാഷയല്ലേ.മലയാളത്തെ അവനു പരിചയപ്പെടുത്തു .ഒരു രഹസ്യം .ഞാന്‍ എ ബി സി ഡി പഠിച്ചു തുടങ്ങുന്നത് നാലാം ക്ലാസ്സിലാ.അപ്പൊ പിന്നെ ഒന്നും പറയുന്നില്ല.അമ്മമലയാളം കീ ജെയ്

Post a Comment

വിമര്‍ശനമോ പ്രോത്സാഹനമോ എന്തെങ്കിലും തന്നിട്ട് പോകൂന്നേ; പുണ്യം കിട്ടും :)

Popular Posts

 

Labels

Status